Wednesday 18 February 2015

നിഷേധി





സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
 
പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍‍ ഉണ്ടാകട്ടെ;
അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;

ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു;

അങ്ങനെ സംഭവിച്ചു.


പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി
രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി;
നക്ഷത്രങ്ങളെയും ഉണ്ടാക്കി.

ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും
വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി
ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.


സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.”


ഇത്രയുമായപ്പോള്‍ ഞാന്‍ വളരെ വിനീതനായി ചോദിച്ചു : 
“മൂന്നാംദിവസമാണ് പകലും രാത്രിയുമുണ്ടായതെങ്കില്‍,
മൂന്നാം ദിവസമാണ് സൂര്യനും ചന്ദ്രനുമുണ്ടായതെങ്കില്‍
പിന്നെ ഒന്നും രണ്ടും ദിവസങ്ങള്‍ എങ്ങനെയുണ്ടായി ?”


അയാള്‍ പറഞ്ഞു: "നിഷേധിയാണ് നീ, അവിശ്വാസി, സ്വര്‍ഗരാജ്യം നിനക്കു ലഭിക്കുകയില്ല.”

No comments:

Post a Comment